ജിദ്ദ-പുണ്യങ്ങളുടെ പൂക്കാലമായി റമദാന്‍ ആഗതമാകുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയില്‍ വസന്തവും ശിശിരവും കൊണ്ടുവരുമെന്ന് പ്രശസ്ത വാഗ്മിയും ഖുര്‍ആന്‍ അധ്യാപകനുമായ ബഷീര്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. തനിമ ജിദ്ദ നോര്‍ത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാക്കളുടെ ഓണ്‍ലൈന്‍ കുടുംബ സംഗമത്തില്‍ 'ഖുര്‍ആന്‍ എന്റെ ഹൃദയ വസന്തം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പാരായണത്തിനെന്ന പോലെ അര്‍ഥ സഹിതം വായിക്കാനും മനപാഠമാക്കാനും മനസ്സിരുത്തി ചിന്തിക്കാനും നാം സയമം കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സോണല്‍ പ്രസിഡണ്ട് സി. എച്ച്. അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സോണല്‍ കോഏര്‍ഡിനേറ്റര്‍ ആബിദ് ഹുസൈന്‍ സ്വാഗതം പറഞ്ഞു.
കെ. കെ. നിസാര്‍, ഫവാസ് കടപ്രത്ത്, മുംതാസ് മഹ്മൂദ് എന്നിവര്‍ നേതൃത്വം നല്‍കി.