Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ പുതിയ മന്ത്രിസഭ

കുവൈത്ത് സിറ്റി - കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് അംഗീകാരം നൽകി. 
പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അൽസ്വബാഹ് രൂപീകരിച്ച മന്ത്രിസഭക്കാണ് അമീർ അംഗീകാരം നൽകിയത്. എണ്ണ, ധനമന്ത്രിമാർ പുതുമുഖങ്ങളാണ്. ശൈഖ് നാസിർ സ്വബാഹ് അൽസ്വബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി), ശൈഖ് സ്വബാഹ് ഖാലിദ് അൽസ്വബാഹ് (ഉപപ്രധാനമന്ത്രി, വിദേശ മന്ത്രി), ശൈഖ് ജനറൽ ഖാലിദ് അൽജറാഹ് അൽസ്വബാഹ് (ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി), അനസ് ഖാലിദ് അൽസ്വാലിഹ് (ഉപപ്രധാനമന്ത്രി, മന്ത്രിസഭാ കാര്യങ്ങൾക്കുള്ള സഹമന്ത്രി), ഡോ. നായിഫ് ഫലാഹ് അൽഹജ്‌റഫ് (ധനമന്ത്രി), ഹിന്ദ് സ്വുബൈഹ് അൽസ്വുബൈഹ് (തൊഴിൽ, സാമൂഹിക, സാമ്പത്തിക മന്ത്രി), ഖാലിദ് നാസിർ അൽറൗദാൻ (വാണിജ്യ, വ്യവസായ മന്ത്രി), മുഹമ്മദ് നാസിർ അൽജബരി (ഇൻഫർമേഷൻ മന്ത്രി), ഡോ. ബാസിൽ ഹമൂദ് അൽസ്വബാഹ് (ആരോഗ്യ മന്ത്രി), ബഖീത് ശബീബ് അൽറശീദി (എണ്ണ, വൈദ്യുതി, ജല മന്ത്രി), ഡോ. ജനാൻ മുഹ്‌സിൻ റമദാൻ (പാർപ്പിടകാര്യ സഹമന്ത്രി), ഡോ. ഹാമിദ് മുഹമ്മദ് അൽആസിമി (വിദ്യാഭ്യാസ മന്ത്രി), ഹുസാം അബ്ദുല്ല അൽറൂമി (പൊതുമരാമത്ത്, മുനിസിപ്പൽകാര്യ മന്ത്രി), ആദിൽ മുസാഅദ് അൽഖുറാഫി (പാർലമെന്റ്കാര്യ സഹമന്ത്രി), ഡോ. ഫഹദ് അൽഅഫാസി (നീതിന്യായ, ഔഖാഫ്, ഇസ്‌ലാമികകാര്യ മന്ത്രി) എന്നിവരാണ് മറ്റു അംഗങ്ങൾ. ഒക്‌ടോബർ 30 ന് രാജിവെച്ച മന്ത്രിസഭക്കു പകരമാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. 
രാജിവെച്ച മന്ത്രിസഭയിലും ശൈഖ് ജാബിർ അൽമുബാറക് ആയിരുന്നു പ്രധാനമന്ത്രി. 
പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്നതുവരെ കാവൽ മന്ത്രിസഭയായി തുടരുന്നതിന് രാജിവെച്ച മന്ത്രിസഭയെ അമീർ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിസഭാ കാര്യങ്ങൾക്കുള്ള സഹമന്ത്രി ശൈഖ് മുഹമ്മദ് അൽഅബ്ദുല്ലക്ക് എതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ചർച്ച നടക്കാനിരിക്കെയാണ് ഇതിനു തൊട്ടുമുമ്പ് മന്ത്രിസഭ രാജിവെച്ചത്.
 

Latest News