Sorry, you need to enable JavaScript to visit this website.

പിണറായിക്കും മോഡിക്കും ഇടയിലെ പാലമാണ് അദാനി-രമേശ് ചെന്നിത്തല

ആലപ്പുഴ- അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം സർക്കാർ എടുത്തിട്ടുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. മോഡിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്ന ഗുരുതര ആരോപണവും ചെന്നിത്തല ഉന്നയിച്ചു. അദാനിയിൽനിന്ന് നേരിട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 
ശബരിമലയുടെ കാര്യത്തിൽ തൃപ്തിപരമായ മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്നാൽ ഇക്കാര്യത്തെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ അഫിഡവിറ്റിന് പകരം യുവതി പ്രവേശം സാധ്യമാക്കുന്ന തരത്തിൽ പിണറായി സർക്കാർ നൽകിയ അഫിഡവിറ്റ് പിൻവലിക്കാൻ തയ്യാറാകുമോ, ശബരിമലയിൽ സംഭവിച്ച തെറ്റു തിരുത്താൻ സർക്കാർ തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. 
തികഞ്ഞ പരാജയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി നടത്തിയ സ്വർണക്കടത്ത് പോലും അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
 

Latest News