മഡ്രീഡ്- പോർച്ചുഗലും സെർബിയയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷത്തിന്.(64000 യൂറോക്ക്) സെർബിയക്ക് എതിരായ മത്സരത്തിൽ കളി 2-2ൽ ആയിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വിജയ ഗോൾ റഫറി അനുവദിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു റൊണാൾഡൊ ക്യാപ്റ്റൻ ആം ബാൻഡ് വലിച്ചെറിഞ്ഞത്.
ഈ ആം ബാൻഡ് ഗ്രൗണ്ടിൽ നിന്ന് എടുത്ത ഒരു ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ ആണ് ഒരു ചാനലിന്റെ സഹായത്തോടെ ലേലത്തിൽ വെച്ചത്. ആറു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ലേലം.