ജിദ്ദ- കോഴിക്കോട് നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് താമസിക്കുന്ന സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പോലീസ് ഓഫീസിന് സമീപത്തായിരുന്നു അപകടം. നടന്ന് പോകുന്നയായിരുന്ന അഷ്‌റഫിനെ പിറകില്‍നിന്ന് വന്ന വാഹനം ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.
25 വർഷമായി ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു.
പിതാവ് -തൊണ്ടിയിൽ മൊയ്‌തീൻ ഹാജി.
ഭാര്യ- സൈഫുന്നിസ. മക്കൾ- ജുലിനർ (22), ഹംന (18), ഹനാൻ (12), മിൻഹ (8), ഹംദാൻ (6).
പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടർ അഫ്സൽ മരുമകനാണ്.
മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുജീബ് അഞ്ചച്ചവടി, റഷീദ് പനങ്ങാങ്ങര എന്നിവർ രംഗത്തുണ്ട്.