തലശ്ശേരി- അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം. അദാനിയുമായുള്ള കെ.എസ്.ഇ.ബി കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദാനി ഒരു പ്രത്യേക വിമാനത്തില്‍, ഏത് അദാനിയാണെന്ന് അറിയില്ല, കണ്ണൂര്‍ വിമാനത്താവളത്തില്‍ വരികയുണ്ടായി. അദാനി മുഖ്യമന്ത്രിയെ കാണാനാണോ വന്നത്? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണം. അദാനിയുമായി പ്രത്യേകിച്ച് ഗൗതം അദാനിയുമായി വലിയ ആത്മബന്ധത്തിലാണ് നമ്മുടെ മുഖ്യമന്ത്രി- മുല്ലപ്പള്ളി പറഞ്ഞു.
അദാനി-കെ.എസ്.ഇ.ബി കരാര്‍ വ്യവസ്ഥകള്‍ വ്യക്തമാക്കണം. സ്വകാര്യവത്ക്കരണം തോന്ന്യാസം കളിക്കാനുള്ള ലൈസന്‍സല്ല. ബോംബിന്റെ കാര്യം പറഞ്ഞത് പിണറായിയാണ്. ബോംബ് രാഷട്രീയത്തിന്റെ വക്താക്കള്‍ സി.പി.എം ആണ്, താനല്ലെന്നും ഒരു ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി നല്‍കി. കെ.എസ്.ഇ.ബി കരാര്‍ തന്നെയാണ് ഈ ബോംബെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സഹസ്രകോടീശ്വരന്മാരുടെ ക്യാപ്റ്റനാണ് പിണറായി എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികകളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂര്‍ വിമനാത്താവളത്തില്‍ വന്നിറങ്ങിയ പിണറായിക്ക് ജയ് വിളിക്കാന്‍ 2000 പേരെ കൊണ്ടിറക്കി ക്യാപ്റ്റന്‍ എന്ന് വിളിപ്പിക്കുകയായിരുന്നു.
തലശ്ശേരിയില്‍ ബി.ജെ.പിയുടെ പത്രിക തള്ളിയത് സി.പി.എമ്മുമായുള്ള അന്തര്‍ധാരയുടെ ഭാഗമാണ്. തലശ്ശേരിയില്‍ വോട്ട് മറിക്കാനാണ് സി.പി.എം- ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത.് ബി.ജെ.പിയുമായി ഷംസീര്‍ കച്ചവടം ഉറപ്പിച്ച് കഴിഞ്ഞു. സി.ഒ.ടി നസീറിന് വോട്ട് നല്‍കുമെന്ന വ്യാജേന ഷംസീറിന് വോട്ട് നല്‍കാനാണ് ബി.ജെ.പി തീരുമാനം. ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കില്‍ എന്ത് കൊണ്ട് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ സി.പി.എം നിര്‍ത്തിയില്ല. ദുര്‍ബലനെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത.് നേമത്ത് ശക്തനായ കെ. മുരളീധരനെ ആര്‍.എസ്.എസിനെതിരെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ ്ആര്‍.എസ്.എസിനെ തടയിടാന്‍ തീരുമാനിച്ചത .ഇതുപോലെയുള്ള ചങ്കൂറ്റം കാണിക്കാന്‍ സി.പി.എമ്മിന് സാധിക്കുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ബി.ജെ.പിയെ അതിന്റെ തട്ടകത്തില്‍ നേരിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. നുണകളുടെ രാജാവാണ് പിണറായിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
താന്‍ പിണറായിയെ പോലെ അമിത്ഷായുടെയും മോഡിയുടെയും വിനീത ശിഷ്യനല്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുങ്ങാന്‍ പോകുന്ന കപ്പലിന്റെ ക്യാപ്‌ററനാണ് പിണറായി. നടുക്കടലില്‍ കപ്പല്‍ മുങ്ങുമ്പോള്‍ ക്യാപ്റ്റര്‍ കടലില്‍ ചാടി രക്ഷപ്പെടുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.