Sorry, you need to enable JavaScript to visit this website.

ഹജ് സർവീസുകളിൽനിന്ന് എയർ ഇന്ത്യ പിന്നോട്ട് 

  • വാടക വിമാനങ്ങൾ കടബാധ്യത കൂട്ടി 

കൊണ്ടോട്ടി - ഹജ് സീസണിൽ വിമാനങ്ങൾ വാടകക്ക് എടുത്ത് സർവ്വീസ് നടത്തുന്നതിൽനിന്ന് എയർ ഇന്ത്യ പിന്തിരിയുന്നു. ബാധ്യതകൾ കുറക്കാനുളളതിന്റെ ഭാഗമായാണ് മറ്റുവിമാന കമ്പനികൾക്ക് ഹജ് സർവ്വീസിന് അനുമതി അവസരം നൽകി ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജോലികൾ ഏറ്റെടുക്കാൻ എയർഇന്ത്യ തുനിയുന്നത്. അടുത്ത ഫെബ്രുവരിയിലാണ് ഹജ് സർവ്വീസുകൾക്ക് ടെൻഡർ ക്ഷണിക്കുന്നത്. എയർഇന്ത്യയുടെ പിന്മാറ്റം മറ്റുവിമാന കമ്പനികൾക്ക് മുതൽകൂട്ടാവും.
എയർ ഇന്ത്യക്ക് നിലവിൽ 52,000 കോടി രൂപയുടെ ബാധ്യതയാണുളളത്. വിമാനങ്ങൾ വാങ്ങിയ ഇനത്തിൽ കുടിശികയായി 20,000 കോടി രൂപയും, പ്രവർത്തനനഷ്ടമായി  30,000 കോടി രൂപയും ഉൾപ്പെടെയാണിത്. ഇതിന് പുറമെ വർഷം തോറും നാലായിരം കോടി രൂപയുടെ അധിക ബാധ്യതയും വിമാന കമ്പനി സർക്കാറിന് വരുത്തുന്നുണ്ട്.ഇതോടൊപ്പം എയർ ഇന്ത്യയ്ക്ക് 1200 കോടി രൂപയുടെ ബാധ്യത ജീവനക്കാരോടുമുണ്ട്. 27,000 വരുന്ന ജീവനക്കാർക്ക് ശമ്പളവും അനുബന്ധ അലവൻസുകളുമാണ് കുടിശികയായുളളത്.
വർഷങ്ങളായി എയർഇന്ത്യക്കാണ് ഇന്ത്യയിലെ ഹജ് സർവ്വീസുകളിൽ ഭൂരിഭാഗവും ലഭിക്കാറുളളത്.ശേഷിക്കുന്ന ടെൻഡർ സൗദി എയർലെൻസിനുമാണ്. വിദേശ രാജ്യങ്ങളിൽ ഹജ് സർവ്വീസിനായി മാത്രം വിമാനങ്ങൾ വാടക്ക് എടുത്താണ് എയർഇന്ത്യ സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ വാടക ഇനത്തിലും കടബാധ്യത ഇല്ലാതാക്കുന്നതിന് ഹജ് സർവ്വീസിലെ മേധിവിത്വമാണ് എയർഇന്ത്യ വേണ്ടെന്ന് വെക്കുന്നത്.118 വിമാനങ്ങളാണ് എയർഇന്ത്യക്ക് ആകെ സർവ്വീസിനായുള്ളത്. ഇതിൽ 77 എണ്ണം സ്വന്തമായും 41 എണ്ണം പാട്ടത്തിനുമാണ്. ബോയിങ് കമ്പനിയുടെ ബി 777, ബി 747, ബി 878, എയർബസിന്റെ എ 319, എ 320, എ 321, എടിആർ 42, എടിആർ 72 ഇനങ്ങളിലുള്ളതാണ് വിമാനങ്ങൾ. ഇവയുപയോഗിച്ച് നിലവിൽ പ്രതിദിനം 375 ആഭ്യന്തര,രാജ്യാന്തര സർവീസുകൾ നടത്തുന്നുണ്ട്.ഇതിനു പുറമെ ഹജിന് വാടകക്ക് എടുക്കുന്നത് വിമാന കമ്പനിക്ക് കടുത്ത ബാധ്യതയാണ് വരുത്തുന്നത്.
 വിമാനങ്ങൾ വേണ്ടെന്ന് വെക്കുമ്പോഴും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ വിമാനത്താവളങ്ങളിൽ ഏറ്റെടുത്തു നടത്താനാണ് തീരുമാനം.നിലവിൽ എയർഇന്ത്യക്ക് കീഴിൽ നഷ്ടമില്ലാതെ പ്രവർത്തിച്ചുവരുന്നത് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളാണ്.ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും എയർഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ ഏറ്റെടുക്കുന്നുണ്ട്. സൗദി എയർെലെൻസ്,ജെറ്റ് എയർവെയ്‌സ്,സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാനങ്ങളാണ് നിലവിൽ ഹജ് ടെൻഡർ നൽകാനൊരുങ്ങുന്നത്.


  

Latest News