മാനന്തവാടി-പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പു വെറുതെയായെന്നു സംയുക്ത സമരസമിതി നേതാക്കളായ സെയ്ത് കുടുവ, ടി.നാസര്‍, പി.പി.ഷാന്റോലാല്‍, സമദ് പിലാക്കാവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി 2020 ഡിസംബറില്‍ നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്തവര്‍ക്കെതിരെ വയനാട്ടിലടക്കം കോടതികള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം 23 പേര്‍ക്കു മാനന്തവാടി കോടതിയില്‍നിന്നു ജാമ്യമെടുക്കേണ്ടിവന്നു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.