കോട്ടയം- ജനപക്ഷം നേതാവും സ്ഥാനാർഥിയുമായ പി.സി. ജോർജിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച പെണ്‍കുട്ടിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ ആക്രമണം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്വീകരണം നല്കിയ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സൈബര്‍ ആക്രമണം തുടരുന്നത്. ലൈംഗിക അസഭ്യങ്ങളോട് കൂടിയ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.
വിദ്യാര്‍ത്ഥിനിയും പിസി ജോര്‍ജും പരാതി നല്‍കിയിട്ടുണ്ട്.കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുടെ ഫോട്ടോകളടക്കം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് പറയുന്നു.
പിസി ജോര്‍ജിനെ പൊതുനിരത്തില്‍ വെച്ച് പെണ്‍കുട്ടി സ്വീകരിക്കുന്നതിന്റെ ഫോട്ടോ അടക്കമാണ് അശ്ലീല അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരായ തിടനാട് ചെമ്മലമറ്റം സ്വദ്ദേശി മനോജ് ജോസ്, അഴകത്ത് ഈരാറ്റുപേട്ട സ്വദേശിയും കേരള കോണ്‍ഗ്രസ്സ് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം സെക്രട്ടറിയുമായ മാത്തുക്കുട്ടി കുഴിഞ്ഞാലില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുകളിട്ട് അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റര്ർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് വിദ്യാർഥിനിപരാതിയില് ആവശ്യപ്പെട്ടത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും നല്കിയ പരാതിയില്‍ പിസി ജോര്‍ജ് പരാതി ആവശ്യപ്പെട്ടു.