തിരുവനന്തപുരം- ആവേശം വിതറി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ട്വീറ്റ് ഏറ്റുപിടിച്ച് ട്രോളന്മാര്‍.
കേരളത്തിലെ ഞങ്ങളുടെ സ്ഥാര്‍ഥികളില്‍ പാതിയും 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവാരാണെന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
എം.എല്‍.എയാകാന്‍ ചുരങ്ങിയത് 25 വയസ്സാകണ്ടേ എന്നാണ് ട്രോളന്മാര്‍ പ്രിയങ്ക ഗാന്ധിയോട് ചോദിക്കുന്നത്.
ബേബി കാന്‍ഡിഡേറ്റസ്.. കുട്ടി സ്ഥാനാര്‍ഥികളെയാണോ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് ട്വിറ്റര്‍ ഉപയോക്താളില്‍ ഒരാളുടെ ചോദ്യം.
ചിലര്‍ തമാശയായാണ് എടുത്തിരിക്കുന്നതെങ്കിലും മറ്റു ചിലര്‍ കോണ്‍ഗ്രസ് നേതാവിനെ പഠിപ്പിക്കാന്‍ തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.
പ്രിയങ്കയുടെ വരവോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫിന് മേല്‍കൈ ലഭിച്ചുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പ്രിയങ്കക്കെതിരായ പരിഹാസവും ട്രോളും.
വിദ്വേഷത്തിന്‍റേയും വെറുപ്പിന്‍റേയും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സ്നേഹത്തിന്‍റെ രാഷ്ട്രീയം മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്താണ് പ്രിയങ്ക കേരളത്തില്‍നിന്ന് മടങ്ങിയത്.