റിയാദ് - ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ സൗദി കറൻസി വ്യാജമായി നിർമിച്ച് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇറാൻ മേൽനോട്ടത്തിലാണ് ഹൂത്തികൾ സൗദി കറൻസി വ്യാജമായി നിർമിക്കുന്നതെന്നാണ് വിവരമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിന് അയച്ച കത്തിൽ വാണിജ്യ മന്ത്രാലയം പറഞ്ഞു. എല്ലാ വിഭാഗത്തിൽ പെട്ട കറൻസി നോട്ടുകളും നന്നായി പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ വലിയ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ വ്യാപാരികളോടും വ്യവസായികളോടും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് ആവശ്യപ്പെട്ടു. കറൻസി നോട്ടുകൾ വ്യാജമാണെന്ന് സംശയം തോന്നുന്ന പക്ഷം ഉടനടി സുരക്ഷാ വകുപ്പുളുമായും സൗദി സെൻട്രൽ ബാങ്കുമായും ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് ആവശ്യപ്പെട്ടു.