ഇടുക്കി-അയല്‍പക്കക്കാരും നൂറ് വയസ് പിന്നിട്ടവരുമായ വെള്ളിയാമറ്റം മുതുകുളത്തേല്‍ റോസ (104) യും പുതിയേടത്ത് തോമസ് (101) ഉം കോവിഡ് പ്രതിരോധ വാക്സിനെടുത്ത് ഏവര്‍ക്കും മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി ഇരുവരും കോവിഷീല്‍ഡ് വാക്സിനെടുത്തത്. വാക്സിനെടുത്ത ശേഷം സാധാരണ ഗതിയില്‍ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നും തന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിത ക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്. അതിനാല്‍ തന്നെ പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഇരുവര്‍ക്കുമില്ല. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വീട്ടില്‍ തന്നെയാണ് ഇവര്‍ കഴിഞ്ഞത്.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും പതിവ് പരിശോധനകള്‍ നടത്തുന്ന ശാന്തിനികേതന ഹോസ്പിറ്റലില്‍ നിന്നും വാക്സിനെടുക്കാനാണ് ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചത്. ഇരുവര്‍ക്കും പരിചിതരായ ഡോ. എസ്. പ്രസാദ് റാവു, നഴ്സ് ബിജി സാബു എന്നിവരാണ് വാക്സിനെടുത്തത്.