ജിദ്ദ - സിത്തീന്‍ റോഡും തഹ്‌ലിയ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ മേല്‍പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തത്. അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ മറ്റൊരു കാറിനും കേടുപാടുകള്‍ സംഭവിച്ചു.
കടുത്ത തിരക്ക് അനുഭവപ്പെടുന്ന സമയത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ഇന്റര്‍സെക്ഷനിലെ അടിപ്പാതയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് സംഭവസ്ഥലത്തു റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കി. രണ്ടാമനെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി.