ചാവക്കാട്- നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് കേരളം ഇന്ത്യക്ക് വഴികാട്ടണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.
ഗുരുവായൂര്‍ മണലൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥികളായ അഡ്വ.കെ.എന്‍.എ ഖാദറിന്റെയും വിജയ് ഹരിയുടെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാവക്കാട് കൂട്ടുങ്ങല്‍ സ്‌ക്വയറില്‍ യു.ഡി.എഫ് സംഘടിപ്പിച്ച വന്‍പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കഗാന്ധി. കഴിഞ്ഞ അഞ്ചുവര്‍ഷം ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോയവരാണ് നിങ്ങള്‍. ഈ സമയത്തൊന്നും കേരളം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നിങ്ങളുടെ ഒപ്പം നിന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വിവേകം ഉപയോഗിച്ച് വോട്ടുചെയ്യണമെന്ന് പറയാനാണ് ഞാന്‍ ദല്‍ഹിയില്‍നിന്നു കേരളത്തിലേക്ക് വന്നത്. കേരളത്തിലെ ഓരോ വോട്ടും ഭാവി ഇന്ത്യയെ നിര്‍മിക്കാന്‍ ഉപകരിക്കും. ഇന്ത്യയുടെ അടിത്തറയെന്ന് പറയുന്നത് ജനാധിപത്യമാണ്, ജനങ്ങളാണ്. ഈ രാജ്യത്തെ ജനങ്ങളുടെ കരുത്തില്‍ ശക്തിയുണ്ടെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മനസിലാക്കികൊടുക്കണം. സി.ആര്‍.സിപൗരത്വ നിയഭേദഗതി നിയമം കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കോടികള്‍ക്കുവേണ്ടി കടലിനെയടക്കം വിറ്റ് പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാനാണ് സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം പാവപ്പട്ടവരുടെ കാര്യം പറയുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജയിച്ചു കഴിഞ്ഞപ്പോള്‍ കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്നതാണ് നമ്മള്‍ കണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിയും കുത്തകകള്‍ക്കുവേണ്ടിയുള്ള കര്‍ഷക ബില്ലിനെതിരെയും സമരം ചെയ്തവരെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.