കൊല്ലം- കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പോലെ നിർധന കുടുംബമല്ല അരിത ബാബുവിന്റെത് എന്ന് കാണിക്കാൻ അരിതയുടെ വീടിന് മുന്നിൽ ഫെയ്‌സ്ബുക്ക് ലൈവിൽ സംസാരിച്ച ശേഷമാണ് അക്രമണം നടത്തിയത് എന്നാണ് ആരോപണം.