കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരെ ക്രൈസ്തവ വിദ്വേഷം ആളിക്കത്തിക്കാനുളള ശ്രമം ബി.ജെ.പി നേതാക്കള്‍ ഊര്‍ജിതമാക്കി. പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും മുസ്ലിംകള്‍ക്കെതിരെ ക്രൈസ്തവര്‍ ആശങ്കയിലാണെന്ന വാദവുമായി രംഗത്ത്.
മുസ്്‌ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ കീഴ്‌പെട്ടത് ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.
ജോസ് കെ. മാണി ഉന്നയിച്ച ലൗ ജിഹാദ് വിഷയം കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിലനില്‍ക്കുന്ന ആശങ്കയാണെന്നും മുരളീധരന്‍ അവകാശപ്പെട്ടു.
കേരളത്തില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നില്‍ രണ്ട് മുന്നണികളും കീഴടങ്ങുകയാണ്. ഭാകരവാദികളെ പിന്തുണക്കുന്ന ലീഗിന്റെ സമീപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് െ്രെകസ്തവ സമുദായം എടുക്കുമെന്നും അത് ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും വി. മുരളീധരന്‍ പറഞ്ഞു.
തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ ക്രൈസ്തവ പുരോഹിതനോട് പരസ്യമായി വര്‍ഗീയത പറഞ്ഞു വോട്ട് ചോദിച്ചത് വിവാദമായതിനു പിന്നാലെയാണ് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കേന്ദ്രമന്ത്രിയും ഏറ്റുപിടിച്ചിരിക്കുന്നത്.
തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ കടകള്‍ ആയിരുന്നുവെന്നും ഇസ്ലാമൈസേഷന്‍ സംഭവിച്ചു കൂടുതല്‍ കടകള്‍ മുസ്ലിമിന്റെതായെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.