കൊച്ചി- സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ മൂന്നാംതവണയും കസ്റ്റംസ് മുമ്പാകെ ഹാജരായില്ല. യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ വിലകൂടിയ ഐഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ ചോദ്യംചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് മൂന്നാമത്തെ നോട്ടീസ് നല്‍കിയിരുന്നു.
ഈ മാസം 10ന് ഹാജരാകാനായിരുന്നു ആദ്യം നോട്ടിസ് അയച്ചിരുന്നത്. രണ്ടാം തവണ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലേക്ക് നോട്ടിസ് അയച്ചെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് വിനോദിനിയുടെ നീക്കമെന്നാണ് സൂചന.