റിയാദ്- സൗദിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് യെമന്‍ വ്യോമമേഖലയില്‍ വെച്ചും രണ്ടാമത്തെത് ജിസാനില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പുമാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.