ദമാം- തൃശൂർ കാരികുളം പാലപ്പിള്ളി സ്വദേശി വില്ലൻ ഹൗസിൽ ഹസൈനാർ മുസ്ലിയാർ (50) ദമാമിൽ ആശുപത്രിയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അൽ ഖോബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നര വർഷം മുമ്പ് ഹൃദയ ശാസ്ത്രക്രിയ നടത്തയിരുന്നു. 25 വർഷത്തിലധികമായി അൽ ബർറാക് എന്ന കമ്പനിയിൽ പർച്ചേസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ഐസിഫ് ദമാം സെൻട്രൽ കമ്മിറ്റി പബ്ലിക്കേഷൻ സെക്രട്ടറിയായിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ് സുലൈഖ, ഭാര്യ: നഫീസ, മക്കൾ മിദ്ലാജ്, ശാമിൽ, മാജിദ. ജാമാതാവ്: നിസാമുദ്ദീൻ അദനി.
നിയമ സഹായങ്ങൾക്ക് ഐ സി എഫ് പ്രവർത്തകർ രംഗത്തുണ്ട്.