Sorry, you need to enable JavaScript to visit this website.

ട്രോളി ബാഗില്‍ പൂശി സ്വര്‍ണക്കടത്ത്: കരിപ്പൂരില്‍ 25 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി - കരിപ്പൂരില്‍ 25 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് ഷരീഫ്, കോഴിക്കോട് സ്വദേശി ആഷിഖ് എന്നിവരില്‍ സ്വര്‍ണം കണ്ടെത്തിയത്. ട്രോളി ബാഗില്‍ വെള്ളി പൂശിയാണ് അഹമ്മദ് ഷരീഫ് സ്വര്‍ണം കൊണ്ടുവന്നത്. 158 ഗ്രാം സ്വര്‍ണത്തിന് 9 ലക്ഷം വില ലഭിക്കും.ശരീരത്തില്‍ ഒളിപ്പിച്ച 16 ലക്ഷത്തിന്റെ സ്വര്‍ണമാണ് ആഷിഖില്‍നിന്ന് കണ്ടെത്തിയത്. കസ്റ്റംസ് കമ്മീഷണര്‍ വാഗേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

 

 

Latest News