കുവൈത്ത് സിറ്റി - കുവൈത്ത് പാര്‍ലമെന്റില്‍ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടെയാണ് എം.പിമാര്‍ ഏറ്റുമുട്ടിയത്. സഭയില്‍ എം.പിമാര്‍ ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടയില്‍ സല്‍മാന്‍ അല്‍ഹലീലയും സ്വാലിഹ് അല്‍മുതൈരിയുമാണ് അടിപിടിയിലേര്‍പ്പെട്ടത്. മറ്റുള്ളവര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. ഇതേ തുടര്‍ന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം പാര്‍ലമെന്റ് നടപടികള്‍ കാല്‍ മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ഹമദ് അല്‍സ്വബാഹിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനു ശേഷം സമ്മേളിച്ചപ്പോഴാണ് എം.പിമാര്‍ ഏറ്റുമുട്ടിയത്.