തലശ്ശേരി- മനുഷ്യരാശിയില്‍ പിറന്ന ആരും പറയാന്‍ പാടില്ലാത്തതാണ് ജോയ്‌സ് ജോര്‍ജ് പറഞ്ഞതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. രാഹുലിനോട് ഇടപെടുമ്പോള്‍ വിദ്യാര്‍ഥിനികള്‍ സൂക്ഷിക്കണമെന്ന മുന്‍ എം.പി ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തെ പറ്റി തലശ്ശേരിയില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജ് നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ചയാളാണ് ജോയ്‌സ്. കമ്യൂണ്‍ എന്ന വാക്കിന്റെ അര്‍ഥം ഇയാള്‍ക്കറിയാമോ? സ്ത്രീ അമ്മയാണ് , സഹോദരിയാണ്, ഭാര്യയാണ് ഇത് മറന്നു പോവരുത് -ജോയ്‌സിന്റെ വീട്ടില്‍ അമ്മയും പെങ്ങന്‍മാരും കുനിഞ്ഞ് മുറ്റമടിക്കാറില്ലേ എന്ന് രാജ്‌മോഹന്‍ എം.പി ചോദിച്ചു. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗിയാണയാള്‍-എം.പി രോഷംകൊണ്ടു.