കൊച്ചി- സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർ അടക്കം അഞ്ചു പേരെ മാപ്പുസാക്ഷികളാക്കി. ഇത് സംബന്ധിച്ചുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നിവരും മാപ്പുസാക്ഷികളാണ്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു.കസ്റ്റംസ് കേസിൽ കോഫെപോസ ചുമത്തിയതിനാൽ സന്ദീപിന് പുറത്തിറങ്ങാനാകില്ല.