കൊച്ചി- നിയമസഭ തെരഞ്ഞെടുപ്പിന്റെ കാലാവധി തീരും മുമ്പ് രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിറകോട്ട്. നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്നും കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോൾ അക്കാര്യം പറയാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വയലാര്‍ രവി, കെ.കെ രാഗേഷ്, പി.വി അബ്ദുൽ വഹാബ് എന്നിവരുടെ രാജ്യസഭ കാലാവധി അവസാനിക്കുന്നതിനാല്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിരുന്നു. ഇതിന് എതിരായ കേസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിൽനിന്ന് മലക്കം മറിഞ്ഞത്.