തൃശൂര്‍- ഏകസിവില്‍ കോഡ് നിയമവും ജനസംഖ്യാ നിയന്ത്രണവും ബിജെപി നടപ്പില്‍ വരുത്തുമെന്ന് തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായി സുരേഷ് ഗോപി. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച ഭരണം കാഴ്ച വെക്കുമെന്നും ബിജെപിയുടെ കഴിവ് മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണം നോക്കിയാല്‍ മതിയെന്നും സുരേഷ് ഗോപി വാര്‍ത്താ ജേന്‍സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഞങ്ങള്‍ ഏക സിവില്‍ കോഡ് കൊണ്ടു വരും. ജനസംഖ്യാനിയന്ത്രണത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. എല്ലാ ജനാധിപത്യപരമായി,' സുരേഷ് ഗോപി പറഞ്ഞു. ഞങ്ങളെ തെരഞ്ഞെടുക്കൂ. ഞങ്ങളുടെ മികച്ചത് നിങ്ങള്‍ക്ക് നല്‍കും. ഞങ്ങളുടെ കഴിവും പ്രാപ്തിയും മനസ്സിലാവണമെങ്കില്‍ ഒരു അവസരം ഞങ്ങള്‍ക്ക് നല്‍കൂ. ബിജെപി അധികാരത്തിന്റെ ശക്തി മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തെ കേന്ദ്രഭരണം നിങ്ങള്‍ വിലയിരുത്തണം,' സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആരായിരിക്കും മുഖ്യമന്ത്രിയായിരിക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇ ശ്രീധരന്‍ മികച്ച ചോയ്‌സായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.