Sorry, you need to enable JavaScript to visit this website.

ലൗ ജിഹാദ് നിയമത്തിനു പിന്നില്‍ മുസ്‌ലിംകളെ ഭയപ്പെടുത്തി അടക്കിനിര്‍ത്തുകയെന്ന ലക്ഷ്യം-ആനി രാജ

കല്‍പറ്റ-ബി.ജെ.പി നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന  ലൗ ജിഹാദ് നിയമത്തിനു പിന്നില്‍ മുസ്‌ലിംകളെ ഭയപ്പെടുത്തി അടക്കിനിര്‍ത്തുകയെന്ന ലക്ഷ്യമാണെന്നു  സി.പി.ഐ നേതാവും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ.

ലൗ ജിഹാദ് വിഷയത്തില്‍  കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ.മാണി  നടത്തിയ  പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും പ്രസ്‌ക്ലബില്‍ മീറ്റ ദ പ്രസ് പരിപാടിയില്‍ അവര്‍ പറഞ്ഞു.


ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  മുസ്‌ലിം ചെറുപ്പക്കാര്‍ കൊടും പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയാണ്. എന്‍.ഡി.എ സര്‍ക്കാരിനെ നയിക്കുന്നതും ബജറ്റ് പോലും തീരുമാനിക്കുന്നതും ആര്‍.എസ്.എസാണ്. ആര്‍.എസ്.എസ് നയിക്കുന്ന സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ തകര്‍ത്തെറിഞ്ഞു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കോര്‍പറേറ്റ് താത്പര്യം സംരക്ഷിക്കുന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളെയും ഫാസിസ്റ്റ് ശക്തികള്‍ ദുര്‍ബലപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

 

Latest News