കോട്ടയം- കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വീണ് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ, ആശുപത്രിയില്‍ കഴിയില്ലെന്നും പ്രചാരണത്തിനിറങ്ങുമെന്നും കണ്ണന്താനം വ്യക്തമാക്കി. ബി.ജെ.പി കേന്ദ്ര നേതൃത്വം ഏറെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയത്.