തിരുവനന്തപുരം- ഏപ്രിലിലെ ഈസ്റ്റര്‍ - വിഷു ഭക്ഷ്യകിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയില്‍നിന്നു അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.
അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.