തൊടുപുഴ- നിർമാണം പൂർത്തിയാക്കിയ ശേഷം ബിൽ മാറി നൽകാത്തതിൽ പ്രതിഷേധിച്ച് കരാറുകാരന്റെ ആത്മഹത്യാശ്രമം. മിനി സിവിൽ സ്റ്റേഷനിലാണ് സംഭവം. അടിമാലി സ്വദേശി സുരേഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫയർ ഫോഴ്‌സും പോലീസും എത്തി ബലം പ്രയോഗിച്ചാണ് സുരേഷിനെ കീഴടക്കിയത്. മറയൂർ പഞ്ചായത്തിലെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ജലസേചന പദ്ധതിയുടെ ഭാഗമായി കിണറുകൾ നിർമ്മിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കി എട്ടുമാസമായിട്ടും കൃഷി വകുപ്പ് ബിൽ പാസാക്കാൻ തയ്യാറാകുന്നില്ലെന്നാണ് സുരേഷിന്റെ ആരോപണം. അതേസമയം, കലക്ടറുടെ അനുമതി ലഭിച്ചാലേ ബിൽ പാസാക്കാൻ കഴിയൂവെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ വ്യക്തമാക്കി.