തിരുവനന്തപുരം- എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റനെതിരെ(ഇ.ഡി) ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജസ്റ്റർ ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി കൊടുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ സന്ദീപ് നായരെ നിർബന്ധിച്ചുവെന്നാണ് പരാതി. നയതന്ത്ര പാഴ്‌സൽ സ്വർണ്ണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ പ്രതി സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചെന്ന ആരോപണത്തിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു.