മദീന- വിശുദ്ധ റമദാനില്‍ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മസ്ജിദുന്നബവിയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍.
തറാവീഹ് നമസ്‌കാരത്തില്‍ സലാം വീട്ടലും ഇടവേളയും അഞ്ചായി ചുരുക്കിയെന്നതാണ് പ്രധാന മാറ്റം. തറാവീഹ് കഴിഞ്ഞ് അര മണിക്കൂറിനകം പള്ളി അടക്കുകയും ചെയ്യും.
15 വയസ്സിനു താഴെയുള്ള കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരാന്‍ പാടില്ല. അത്താഴ വിതരണവും ഇഅ്തികാഫും വിലക്കിയിട്ടുണ്ട്.