ജിദ്ദ - സുരക്ഷാ ഭടന്‍ ചമഞ്ഞ് പിടിച്ചുപറി പതിവാക്കിയ യുവാവ് പിടിയിലായി.
പെട്രോള്‍ ബങ്ക് ജീവനക്കാരുടെ ദേഹപരിശോധന നടത്തി പണവും വിലപിടിച്ച വസ്തുക്കളും കവര്‍ന്ന സംഭവത്തിലാണ് സൗദി യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ തട്ടിപ്പിനിരയായ ഏതാനും വിദേശികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല്‍പതുകാരനെ തിരിച്ചറിഞ്ഞത്.
രഹസ്യ പോലീസുകാര്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ പക്കല്‍ നമ്പര്‍ പ്ലേറ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തി. തിരിച്ചറിയാതിരിക്കുന്നതിന് നമ്പര്‍ പ്ലേറ്റുകള്‍ നീക്കം ചെയ്ത കാറിലാണ് പ്രതി തട്ടിപ്പിനിറങ്ങിയിരുന്നത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നിയമ നടപടികള്‍ക്ക് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് കേണല്‍ ആത്തി അല്‍ഖുറശി പറഞ്ഞു.