തിരുവനന്തപുരം- കേരളത്തിൽ ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മലയാളികൾക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും കുമ്മനം പറഞ്ഞു. കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യ ടുഡേ കൺസൾട്ടിംഗ് എഡിറ്റർ രജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ കുമ്മനം വ്യക്തമാക്കി.