മലപ്പുറം- ജില്ലയിലെ എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നോട്ട് നിരോധന കാലത്തും ബാങ്കിൽ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ആയിരത്തിലേറെ കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും വീടുകളിലും പരിശോധന നടത്തുന്നുണ്ട്.