ഈരാറ്റുപേട്ട- പൂഞ്ഞാർ മണ്ഡലത്തില്‍ താൻ പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാർഥിയുടെ അറിവോടെയെന്ന് പി.സി. ജോർജ്. പൂഞ്ഞാറിൽ ഇടത്-എസ്ഡിപിഐ ധാരണയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ നാട്ടുകാർ കൂവിയതോടെയാണ് പി.സി. ജോർജിന്‍റെ പ്രചാരണം വിവാദമായത്. കൂവിയവർക്കുനേരേയും അവരുടെ വീട്ടുകാർക്കുനേരെയും അസഭ്യം പറഞ്ഞാണ് അദ്ദേഹം മടങ്ങിയിരുന്നത്. ഈരാറ്റുപേട്ടയില്‍ ഇനി പ്രചാരണം നടത്തുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
പി.സി. ജോർജിനെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ സംഭവമെന്നാണ് ഇടതു,വലത് മുന്നണികളുടെ പ്രതികരണം.
മുണ്ടക്കയം മേഖലയിൽ പര്യടനം നടക്കുകയാണെന്നും ഇന്ന് പ്രകോപനവും, പര്യടനം തടസ്സപെടുത്തലും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും കഴിഞ്ഞ ദിവസം പി.സി. ജോർജ് ഫേസ് ബുക്കില്‍ കുറിച്ചു.
ഞാൻ എന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച ജങ്ങളെ കാണാൻ ചെല്ലുമ്പോൾ, തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പൂഞ്ഞാർ നാട്ടിൽ എത്തി നാടിനെ കൊള്ളയടിക്കാൻ വരുന്നവർക്ക് കൂട്ട് നിന്ന് എനിക്കെതിരെ വാളെടുക്കുന്നവർ ഈ ദേശാടന പക്ഷികളെ പിന്നീട് മനസ്സിലാക്കികൊള്ളും.
ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട പരിഗണന മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. പൂഞ്ഞാർ നാട് എനിക്കത് തന്നിട്ടുണ്ട്. എനിക്കെതിരെ പ്രതിരോധം സൃഷ്ട്ടിക്കുന്നവർ നാളെ നമ്മുടെ നാട്ടിൽ ഓരോവീടുകളുടെയും മുൻപിൽ എത്താതിരിക്കാൻ ഇവിടെ സമാധാനം നിലനിൽക്കാൻ പൂഞ്ഞാർ ഒറ്റകെട്ടായി കൈ കോർക്കാം