തിരുവനന്തപുരം- അറ്റകുറ്റപ്പണിയുടേയും ജീവനക്കാരില്ലെന്നതിന്റേയും പേരില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന എട്ട് പാസഞ്ചര്‍,മെമു ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്ച മുതല്‍ രണ്ടുമാസത്തേക്ക് ട്രെയിനുകള്‍ റദ്ദാക്കുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. അറ്റകുറ്റപ്പണി കാരണം ട്രെയിനുകളെല്ലാം വൈകിയോടുന്നതിനിടയിലാണു ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്.
കൊല്ലം എറണാകുളം മെമു (രാവിലെ 7.45), എറണാകുളം-കൊല്ലം മെമു (ഉച്ചയ്ക്ക് 2.40), എറണാകുളം കായംകുളം പാസഞ്ചര്‍ (12.00), കായംകുളം- എറണാകുളം പാസഞ്ചര്‍ (വൈകിട്ട് 5.10),എറണാകുളം-കൊല്ലം മെമു (രാവിലെ 5.50), കൊല്ലം-എറണാകുളം മെമു (രാവിലെ 11.10), എറണാകുളം കായംകുളം പാസഞ്ചര്‍ (10.05), കായംകുളം- എറണാകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 1.30) എന്നീ ട്രെയിനുകളാണു റദ്ദാക്കിയത്.
പാത അറ്റകുറ്റപ്പണിക്കായി പ്രത്യേക ട്രെയിനുകള്‍ എത്തുമ്പോള്‍ അവ ഓടിക്കാന്‍ ആവശ്യത്തിനു ലോക്കോ പൈലറ്റിനെ ലഭ്യമാക്കാനാണു മെമു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. എന്നാല്‍ രാവിലെയും വൈകിട്ടുമുള്ള പ്രധാന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ലെന്നാണു റെയില്‍വേ വിശദീകരണം. വൈകിട്ട് 5.10നുള്ള കായംകുളം എറണാകുളം പാസഞ്ചറും ഉച്ചയ്ക്കു 2.40നുള്ള എറണാകുളം കൊല്ലം മെമുവും നല്ല തിരക്കുള്ള സര്‍വീസുകളാണ്.