അബുദാബി- വിശുദ്ധ റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കി. പുതിയ സമയക്രമം അനുസരിച്ച് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 3.30 വരെയാണ് ക്ലാസ്സുകള്‍. അവധിക്ക് ശേഷം ഏപ്രില്‍ 11 മുതലാണ് സ്‌കൂളുകള്‍ തുറക്കുക. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇ-ലേണിംഗ് സ്‌കൂളും നേരിട്ടെത്തിയുള്ള പഠനവും തുടരും. ഒരു കാരണവശാലും സ്‌കൂളുകള്‍ ഈ സമയക്രമം തെറ്റിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ക്ലാസ്സുകളും ഈ സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ ശ്രമിക്കണം. ഏപ്രില്‍ 13ന് റമദാന്‍ വ്രതം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.