മുഖ്യമന്ത്രി സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു-ആന്റണി

ന്യൂദൽഹി- സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഹിന്ദു വിഭാഗങ്ങളെ വിഭജിക്കാൻ ശ്രമിച്ചുവെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ പിണറായി പ്രവർത്തിച്ചുവെന്നും ആന്റണി ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിയുടെ സ്വഭാവമാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും ആന്റണി വ്യക്തമാക്കി. ഇനി പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്നും രാജ്യസഭാ കാലാവധി കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങുമെന്നും ആന്റണി വ്യക്തമാക്കി.
 

Latest News