Sorry, you need to enable JavaScript to visit this website.

കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു

തിരുവനന്തപുരം- കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കരാറുകാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇ.ഡിക്കു പിന്നാലെയാണ് ആദായനികുതി വകുപ്പും കിഫ്ബി പദ്ധതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നേരത്തേ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ ഇ.ഡിയും നോട്ടീസ് അയച്ചിരുന്നു.

ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ക്കൊപ്പം അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റില്‍ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ആദായ നികുതി വകുപ്പ് കൈറ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.

 

Latest News