Sorry, you need to enable JavaScript to visit this website.

പണം കൊടുത്താൽ ആർക്കും സർവേ നടത്താം-രമേശ് ചെന്നിത്തല

തൃശൂർ-പണം കൊടുത്താൽ ഏത് സർവേയും ആർക്കുവേണമെങ്കിലും നടത്തിക്കൊടുക്കുന്ന ഏജൻസിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ബോധമുള്ള ആരെങ്കിലും ഈ സർവേയെ വിശ്വസിക്കുമോ. എന്തുത്തരമാണ് വേണ്ടത് എന്നത് അടിസ്ഥാനപ്പെടുത്തിയാണ് സർവേകളിൽ ചോദ്യങ്ങളുണ്ടാക്കിയത്. യഥാർത്ഥ സർവേ ഏപ്രിൽ ആറിന് ജനങ്ങൾ നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
 

Latest News