തിരുവനന്തപുരം- കേരളത്തിലെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ ഇരട്ടവോട്ടിൽ ശക്തമായ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാതലത്തിൽ ഉദ്യോഗസ്ഥർ നേരിട്ടു ചെന്ന് പരിശോധിക്കണമെന്ന് കലക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. ഒന്നിലധികമുള്ള തിരിച്ചറിയൽ കാർഡുകൾ നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകൾ രാഷ്ട്രീയ പാർട്ടികൾക്കു കൈമാറും.
നിലവിൽ 3.25 ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവർത്തകരോട് ഇരട്ടിപ്പു കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്. ഇവർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
വോട്ടർപ്പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്.