പാലാ- വഴിയരികില്‍ കാത്തു നിന്ന് അമ്മച്ചിമാരെ ചേര്‍ത്തുപിടിച്ച രാഹുലിന്റെ ഫോട്ടോ വൈറലായി. ഉഴവൂരില്‍ നിന്നു കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികില്‍ കാത്തു നിന്ന ആറുകാക്കല്‍ ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുല്‍ ഗാന്ധി കണ്ടത്. ഉടന്‍ കാര്‍ നിര്‍ത്തി. ഇരുവരോടും സംസാരിച്ചു. മാത്രവുമല്ല, അവരോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും അമ്മച്ചി എന്ന അടിക്കുറിപ്പോടെ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'സ്‌നേഹത്തിനു പ്രായം ഇല്ല, അതിരുകള്‍ ഇല്ല, മതവും നിറവും ഇല്ല. ഇതെന്നെ ഓര്‍മിപ്പിച്ച അന്നമ്മയ്ക്കും ഏലിക്കുട്ടിയമ്മയ്ക്കും നന്ദി. 'രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. അതോടെ ഏലിക്കുട്ടിയും അന്നമ്മയും സമൂഹ മാധ്യമങ്ങളില്‍ താരങ്ങളാവുകയും ചെയ്തു.
കാണാന്‍ പറ്റുമെന്നു വിചാരിച്ചില്ല ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ രാഹുല്‍ ഇടപെട്ടു.അങ്ങനെ പറയരുത്, അടുത്ത തവണ കാണുമ്പോള്‍ ഇതിലും ചെറുപ്പമാകണം. രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്തു. സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്ന് ഏലിക്കുട്ടി രാഹുലിനോട് പറഞ്ഞു.അന്നമ്മയുടെ ഭര്‍ത്താവും ഏലിക്കുട്ടിയുടെ ഭര്‍ത്താവും സഹോദരങ്ങളാണ്. ഇരുവരും ജീവിച്ചിരിപ്പില്ല.