തേഞ്ഞിപ്പലം- കൗമാരക്കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ പോലീസില്‍ കീഴടങ്ങി. തേഞ്ഞിപ്പലത്ത് വാടക വീട്ടില്‍ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിയാണ് ക്രൂരമായി 18-കാരിയായ മകള്‍ ശാലുവിനെ കൊലപ്പെടുത്തിയത്. സംഭവ സമയം അമ്മ ശൈലജ പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. കുറ്റമേറ്റ ശശിയെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്.