തിരുവനന്തപുരം- കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് ഗവര്‍ണര്‍ വാക്‌സിന്‍ സ്വീകരിച്ചത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ഗവര്‍ണറുടെ ഡോക്ടര്‍ എം.കെ.സുകേഷ് എന്നിവര്‍ വാക്‌സിനേഷന് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് ഗവര്‍ണര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നവംബര്‍ 17 നാണ് അദ്ദേഹത്തിന്റെ റിസള്‍ട്ട് നെഗറ്റീവായത്.