തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജുമാണ് ഹരജികള്‍ നല്‍കിയത്. തിരുവനന്തപുരം സി.ജെ.എം കോടതി ഹരജികള്‍ സ്വീകരിച്ചു.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നായിരുന്നു കണ്ടെത്തല്‍.
എന്നാല്‍ സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം തൃപത്രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്ത് വന്നത്.
പുനരന്വേഷണം സംബന്ധിച്ച ഹരജി ബാലഭാസ്‌കറിന്റെ പിതാവ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേററ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. സോബി ജോര്‍ജും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍, സാക്ഷി മൊഴി കളവെന്ന് പറഞ്ഞ് സി.ബി.ഐ തള്ളുകയായിരുന്നു.