കൊച്ചി-സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തും. കോൺസുൽ ജനറലിന് നൽകാൻ തനിക്ക് സ്പീക്കർ പണം നൽകിയെന്ന് സരിത്ത് നൽകിയ മൊഴിയിലുണ്ട്. വൻ തുകയാണ് സ്പീക്കർ നൽകിയത് എന്നാണ് ഇ.ഡിക്ക് സരിത്ത് നൽകിയ മൊഴിയിലുള്ളത്. കോൺസുൽ ജനറലിനുള്ള സമ്മാനമാണ് എന്നായിരുന്നു സ്പീക്കർ പറഞ്ഞത്. 2020 ഫെബ്രുവരിയിലോ ജനുവരിയിലോ ആയിരുന്നു ഇങ്ങഇനെ പമം നൽകിയത്. ലോക കേരള സഭയുടെ എംബ്ലമുള്ള ബാഗിലായിരുന്നു പണം നൽകിയത്. ഈ ബാഗ് താൻ പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്നും സരിത്ത് വ്യക്തമാക്കി. തിരുവനന്തപുരത്തെ ഫഌറ്റിൽ വെച്ചായിരുന്നു പണം കൈമാറിയതെന്നും സരിത്ത് പറയുന്നു. നേരത്തെ സ്പീക്കർക്കെതിരെ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴിയും പുറത്തുവന്നിരുന്നു.