കോട്ടയം- കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ഉമ്മൻ ചാണ്ടി. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ എന്നിവയിൽ ചെന്നിത്തല ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും സർക്കാറിന് സമ്മതിക്കേണ്ടി വന്നുവെന്നും ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ആരോപണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പ്രകടന പത്രികയിലെയും സ്ഥാനാർത്ഥി നിർണയത്തിലെയും മികവ് യു.ഡി.എഫിന് അനുകൂല സഹചര്യമാണ് കേരളത്തിൽ നൽകിയതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടേത് ഇരട്ടത്താപ്പാണ്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായാണ് സർക്കാർ സത്യവാങ്മൂലം നൽകിയതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.