മുംബൈ- കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന അഭ്യര്‍ഥന മാനിക്കാതെ പാപ്പരാസികള്‍ നടി അനുഷ്‌കാ ശര്‍മയുടേയും ക്രിക്കറ്റ് താരം വിരാട് കോലിയുടേയും പിന്നാലെ തന്നെ.
മൂന്ന് പേരുടേയും പുതിയ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അവര്‍ എത്രമാത്രം താണുകേണ് അപക്ഷേച്ചിട്ടിട്ടും നിങ്ങളിത് തുടരുകയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഒരാള്‍ കുറിച്ചു. നിങ്ങള്‍ക്കൊന്നും അക്ഷരാര്‍ഥത്തില്‍ തന്നെ നാണമില്ലെന്ന് മറ്റൊരാളുടെ കുറിപ്പ്.
കുഞ്ഞു വമിക പിറന്ന് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് കുഞ്ഞിനെ വെറുതെ വിടണമെന്നും ഫോട്ടോകള്‍ എടുക്കരുതെന്നും നടിയും നിര്‍മാതാവുമായ അനുഷ്‌കയും വിരാട് കോലിയും അഭ്യര്‍ഥിച്ചത്. പക്ഷേ മൂവരുടേയും പുതിയ ചിത്രങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വമികയുടേയും മാതാപിതാക്കളുടേയും എയര്‍പോര്‍ട്ടില്‍നിന്നുള്ള ഫോട്ടോകള്‍ ഒരു പാപ്പരാസി അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിവാദം കത്തിപ്പടര്‍ന്നത്. നാണമില്ലാതെ വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറിയിരിക്കയാണെന്ന് ഈ അക്കൗണ്ടിനെതിരെ ആളുകള്‍ പരാതിപ്പെട്ടു.
കുഞ്ഞിന്റെ സ്വകാര്യതയാണ് അവര്‍ക്ക് പ്രധാനമെന്നും അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനു പോസ്റ്റ് ചെയ്യുന്നുവെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു.