കൊച്ചി- നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ എക്കൗണ്ട് വഴി പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേിൽ മുൻ പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായ വി.കെ ഇബ്രാഹീം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇബ്രാഹീം കുഞ്ഞ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.