മലപ്പുറം- മലപ്പുറം പാസ്‌പോർട്ട് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഈ മാസം അവസാനം വരെ നിലവിലുള്ള രീതിയിൽ പാസ്‌പോർട്ട് ഓഫീസ് മലപ്പുറത്ത് തന്നെ പ്രവർത്തിക്കുമെന്ന് കേന്ദ്ര ഡപ്യൂട്ടി പാസ്‌പോർട്ട്് ഓഫീസർ സാഹിബ് സിംഗ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് മലപ്പുറം പാസ്‌പോർട്ട് ഓഫീസർക്ക്് കത്തയച്ചു.വാടക കെട്ടിടത്തിന്റെ കരാർ ഈ മാസം 31 വരെ നീട്ടാനും നിർദേശം നൽകി. ഈ മാസം 31 ന് ശേഷം ഇത് സംബന്ധിച്ച് അടുത്ത നടപടി സ്വീകരിക്കും. പാസ്‌പോർട്ട് ഓഫീസ് പ്രവർത്തനം തുടരുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി മലപ്പുറം പാസ്‌പോർട്ട് ഓഫീസർ മലയാളം ന്യൂസിനോട് പറഞ്ഞു.
പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടരാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
അതേസമയം മലപ്പുറം ഓഫീസ് പൂര്‍ണമായും കോഴിക്കോട് മേഖലാ ഓഫീസില്‍ ലയിപ്പിച്ച പശ്ചാത്തലത്തില്‍ എന്തടിസ്ഥാനത്തിലാണ് ഈ ഉത്തരവിറങ്ങിയതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പാസ്‌പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നിയമപ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ നീക്കമാണോ എന്നും സംശയമുണ്ട്.